കൊച്ചി: നൂറു കോടി ക്ലബ്ബിൽ പടനയിച്ച് എത്തി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ആഗോള ബിസിനസ്സില്‍ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കമ്പനി പങ്കുവച്ച പോസ്റ്ററില്‍ പറയുന്നത്.
ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് ഹൃദയംഗമമായ നന്ദി. കൂടുതൽ നേട്ടങ്ങളും അവിസ്മരണീയ നിമിഷങ്ങള്‍ ഇനിയും ഉണ്ടാകും എന്ന് പറഞ്ഞാണ് മമ്മൂട്ടി കമ്പനി പേജിലെ കുറിപ്പ് അവസാനിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോബി വര്‍ഗീസ് രാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. ഈ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില കേസ് റെഫറന്‍സുകള്‍ ഉപയോഗിച്ചാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ.
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച രീതിയിൽ .ലാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് കൗതുകകരമായ വസ്തുത. അഞ്ചാം വാരത്തില്‍ കേരളത്തില്‍ ചിത്രത്തിന് 130 ല്‍ അധികം സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ട്.