കോട്ടയം: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി നാട്ടകം മേഖലാ കമ്മറ്റി സംഘടിപ്പിച്ച നാട്ടകം വില്ലേജ് ഓഫീസ് ധര്‍ണ്ണ ജില്ലാ ജനറല്‍ സെകട്ടറി എസ്.രതീഷ് ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷാജി തൈച്ചിറ അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എംആര്‍ അനില്‍കുമര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ശങ്കരന്‍ ,മണ്ഡലം സെകട്ടറി റെജി റാം, മേഖലാ ജനറല്‍ സെകട്ടറി കെയു രഘു, കൗണ്‍സിലര്‍ ജയ ടീച്ചര്‍ , മേഖലാ വെസ് പ്രസിഡന്റ് സനു , മനോജ് മാത്യു, എം എന്‍ അനില്‍കുമാര്‍ , എബി മണക്കാട്, സുഭാഷ്, സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
Advertisements