ന്യൂസ് ഡെസ്ക് : ജയ് ഭീം എന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയ നായികയാണ് ലിജോ മോള്‍.മഹേഷിന്റെ പ്രതികാരം കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ സിനിമകളില്‍ വന്നുപോയെങ്കിലും ജയ് ഭീം ആണ് താരത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. ഇപ്പോഴിതാ ഇറങ്ങി രണ്ടു വർഷം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
രാജാക്കണ്ണ്, സെങ്കനി എന്നീ കഥാപാത്രങ്ങള്‍ക്കായി നിരവധി ഒഡിഷൻ നടത്തിയെന്നും ഒടുവില്‍ ലിജോയിലേക്കും മണികണ്ഠനിലേക്കും എത്തിച്ചേരുക ആയിരുന്നുവെന്നും ജയ് ഭീം സിനിമയുടെ സംവിധായകൻ ജ്ഞാനവേല്‍ മേക്കിംഗ് വിഡിയോയില്‍ പറയുന്നു. കഥാപാത്രമാകാൻ ലിജോ മോള്‍ രണ്ട് മാസമാണ് ഇരുളര്‍ വിഭാഗത്തോടൊപ്പം ജീവിച്ചത്. ഇരുളര്‍ വിഭാഗത്തില്‍ ഉള്ളവര്‍ എങ്ങനെ ആണോ ജീവിക്കുന്നത് അതുപോലെ ലിജോയും മണികണ്ഠനും കഴിഞ്ഞുവെന്ന് സംവിധായകൻ വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടിലില്‍ താമസിച്ചു, അര്‍ദ്ധരാത്രി അവര്‍ക്കൊപ്പം വേട്ടയാടാൻ പോയി. അങ്ങനെ മണികണ്ഠനും ലിജോ മോളും അവരില്‍ തന്നെയുള്ള രണ്ടുപേരായി മാറുകയായിരുന്നു. ഇരുളര്‍ക്ക് വേണ്ടി ലിജോ ആഹാരം തയ്യാറാക്കിയിട്ടുണ്ട്. അവരുടെ തുണികള്‍ കഴുകി. പാത്രങ്ങള്‍ കഴുകിവച്ചു. ഞാറ് നട്ടു, ചൂളയില്‍ കല്ലെടുക്കാൻ വരെ ലിജോ പോയെന്ന് മേക്കിംഗ് വിഡിയോയില്‍ നടന് മണികണ്ഠൻ പറയുന്നു. ഇത്തരത്തിലുള്ള ത്യാഗങ്ങള്‍ തന്നെയാണ് സിനിമയുടെ വിജയത്തിനും ലിജോ മോളുടെ അഭിനയത്തിന് ലഭിച്ച കയ്യടികള്‍ക്കും പിറകിലെന്ന് വിഡിയോയില്‍ അണിയറക്കാര്‍ പറയുന്നു. അതേസമയം, ‘പാമ്പിനെ എനിക്ക് ഭയമാണ്. പക്ഷേ സിനിമയില്‍ അതുണ്ട്. എലി, പക്ഷികളെയൊക്കെ പിടിച്ചു. പ്രാണികളെ കഴിച്ചു’, എന്ന് ലിജോ മോളും പറയുന്നു.