എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ തോമസ് ചാണ്ടി അനുസ്മരണം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം : എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍.എ അനുസ്മരണ സമ്മേളനം ഡിസംബര്‍ 20 ന് നടക്കും. വൈകിട്ട് മൂന്നിന് കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. എന്‍.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് , കെ.ആര്‍ രാജന്‍ , സുഭാഷ് പുഞ്ചക്കോട്ടില്‍ , ടി.വി ബേബി , എസ്.ഡി സുരേഷ് ബാബു എന്നിവര്‍ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles