ബംഗളൂരു : ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് രചിന് രവീന്ദ്ര (108), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (95) എന്നിവരുടെ ഇന്നിംഗ്സിന്റെ പിന്‍ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണ് അടിച്ചെടുത്തത്. പാകിസ്ഥാനായി മുഹമ്മദ് വസീം മൂന്ന് വിക്കറ്റെടുത്തു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ (38) – രവീന്ദ്ര സഖ്യം 68 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ കോണ്‍വെയെ പുറത്താക്കി ഹസന് അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്കി. മൂന്നാമതെത്തിയത് പരിക്ക് മാറി തിരിച്ചെത്തിയ വില്യംസണ്. രവീന്ദ്രയ്ക്കൊപ്പം ചേര്‍ന്ന് മനോഹരമായി ടീമിനെ മുന്നോട്ട് നയിക്കാന്‍ നായകനായി. ഇരുവരും 180 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലാം ഈ ഇന്നിംഗ്സായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ സെഞ്ചറിക്ക് അഞ്ച് റണ്‍സ് അകലെ വില്യംസണ് വീണു. ഇഫ്തിഖര്‍ അഹമ്മദിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ ഫഖര്‍ സമാന് ക്യാച്ച്. 79 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും 10 ഫോറും നേടിയിരുന്നു. അധികം വൈകാതെ രവീന്ദ്രയും മടങ്ങി. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് രവീന്ദ്ര നേടിയത്. 94 പന്തുകള്‍ നേരിട്ട രവീന്ദ്ര ഒരു സിക്സും 15 ഫോറും കണ്ടെത്തി.
തുടരര്‍ന്നെത്തിയവര്‍ എല്ലാവരു അവരുടേതായ സംഭാവന നല്കി. ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 29), മാര്‍ക് ചാപ്മാന് (27 പന്തില്‍ 39), ഗ്ലെന്‍ ഫിലിപ് (25 പന്തില്‍ 41) സ്കോര്‍ 400 കടത്തി. മിച്ചല്‍ സാന്റ്നര്‍ (17 പന്തില്‍ പുറത്താവാതെ 26), ടോം ലാഥം (2) പുറത്താവാതെ നിന്നു. വസീമിന് പുറമെ ഹാസന് അലി, ഇഫ്തിഖര്‍ അഹമ്മദ്, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഷഹീന് അഫ്രീദി പത്ത് ഓവറില്‍ 90 റണ്‍സ് വഴങ്ങി. ഹാരിസ് 85 റണ്‍സും വിട്ടുകൊടുത്തു.