കോട്ടയം പയ്യപ്പാടി മലകുന്നത്ത് പാറമടയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഇന്നലെ മുതൽ കാണാതായ പത്താഴക്കുഴി സ്വദേശി ജോജി ജോൺ

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടി മലകുന്നത്ത് പാറമടയിൽ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. പത്താഴക്കുഴി കൊച്ചു മറ്റം കുന്നത്ത് പറമ്പിൽ ജോജി ജോൺ (21) ആണ് പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് ജോജിയെ കാണാതായത്. 5.30 ഓടെ വീട്ടിൽ നിന്നിറങ്ങിയ ഇയാളെ 7.30 ആയിട്ടും കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. എന്നാൽ ജോജിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ വീട്ടുകാർ പാമ്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പാമ്പാടി പൊലീസിന്റെ നേതൃത്വത്തിൽ യുവാവിനായി തിരച്ചിൽ നടക്കുന്ന ഘട്ടത്തിലാണ്  വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ പയ്യപ്പാടി മലകുന്നം പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോട്ടയം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം പാറമടയിൽ നിന്നും പുറത്തെത്തിച്ചു. ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാൾ മാനസിക അസ്വാസ്ഥ്യം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കുന്നത്ത് പറമ്പിൽ ജോയി മിനി ദമ്പതികളുടെ 3 മക്കളിൽ രണ്ടാമത്തെ മകനാണ് ജോജി . സഹോദരൻ പവി , സഹോദരി ചിപ്പി.

Hot Topics

Related Articles