കോട്ടയം: കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ജില്ലയിലെ 869 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ജില്ലാപഞ്ചായത്ത് നല്‍കുന്ന കോവിഡ് പ്രതിരോധ കിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. സുജയയ്ക്കു നല്‍കി നിര്‍വഹിച്ചു. നെസ്ലേ ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച് ജില്ലയിലെ സ്‌കൂളുകള്‍ക്കായി 40,000 എന്‍95 മാസ്‌ക്കുകള്‍, 500 തെര്‍മല്‍ സ്‌കാനറുകള്‍, 500 മില്ലീലിറ്ററിന്റെ 2000 സാനിറ്റൈസര്‍ യൂണിറ്റുകള്‍, 100 പള്‍സ് ഓക്സോമീറ്റര്‍ എന്നിവയടങ്ങുന്ന 21 ലക്ഷം രൂപ വിലവരുന്ന കോവിഡ് പ്രതിരോധ കിറ്റാണ് വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ സ്‌കൂളുകളിലേയും വികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചുറ്റുമതിലോ കഞ്ഞിപ്പുരയോ ഇല്ലാത്തതും നിര്‍മ്മാണം ആരംഭിച്ച് ഭാഗികമായി നിര്‍ത്തിവച്ചതുമായ സ്‌കൂളുകളില്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയും ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കിയും ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.ഡി. സെമിനാരി എച്ച്.എസ്.എസില്‍ നടന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നെസ്ലേ ഇന്ത്യ ലിമിറ്റഡ് റീജണല്‍ കോര്‍പ്പറേറ്റ് ഓഫീസ് മാനേജര്‍ ജോയി സക്കറിയ ആമുഖ പ്രഭാഷണം നടത്തി. കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജന്‍, പി.എസ്. പുഷ്പമണി, ടി.എന്‍. ഗിരീഷ്‌കുമാര്‍, അംഗങ്ങളായ ജോസ് പുത്തന്‍കാല, പി.എം. മാത്യു, രാധാ വി. നായര്‍, സുധാ കുര്യന്‍, പി.കെ. വൈശാഖ്, കെ.വി. ബിന്ദു, സെക്രട്ടറി ഇന്‍ ചാര്‍ജ് വി. മേരി ജോ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ്, ജില്ലാ പ്രോഗ്രോം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.