കണ്ണൂര്‍: ഈഴവര്‍ക്കൊപ്പമല്ലാതെ തിയ്യരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ഏഴ് ശതമാനം സംവരണം ഉറപ്പാക്കണമെന്ന് ആവശ്യം. ഈഴവ, തിയ്യ വിഭാഗങ്ങളെ ഒറ്റ കാറ്റഗറിയായി സംവരണത്തിന് പരിഗണിക്കുന്നതിനാല്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും തിയ്യ സമുദായം തഴയപ്പെടുന്നെന്ന് പരാതി. 14 ശതമാനം സംവരണത്തില്‍ 12 ശതമാനവും ഈഴവ വിഭാഗത്തിനാണ് ലഭിക്കുന്നതെന്നാണ് തിയ്യ ക്ഷേമസഭയുടെ ആക്ഷേപം.
പിഎസ്‌സി 2005 മുതല്‍ 2019 വരെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ 2345 പേര്‍ ഈഴവ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ആയിരുന്നു. എന്നാല്‍ തിയ്യ വിഭാഗത്തില്‍പ്പെട്ട വെറും 249 പേര്‍ക്കാണ് റാങ്ക് ലിസ്റ്റില്‍ കയറാനായുള്ളൂ. ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിനും കൂടി 14 ശതമാനമാണ് ആകെ സംവരണമെങ്കിലും ഫലത്തില്‍ 12 ശതമാനം സംവരണവും ഈഴവ വിഭാഗത്തിനാണ് ലഭിക്കുന്നത്. 0.41 ശതമാനം മാത്രമാണ് തിയ്യ വിഭാഗത്തിന് ലഭിച്ചതെന്ന് തിയ്യ ക്ഷേമ സഭ ജനറല്‍ കണ്‍വീനര്‍ വിനോദന്‍ പറഞ്ഞു.തിയ്യരും ഈഴവരും സാമൂഹികപരമായി വ്യത്യസ്ത ജാതികളാണെന്നും യാതൊരു സാമ്യവുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവരെ ഒരുമിച്ച് ചേര്‍ക്കുന്നതിനാല്‍ പല സമയങ്ങളിലും ജാതി പരിവര്‍ത്തനം പോലും നടക്കുന്നുവെന്ന് ഫോക്ലോര്‍ ഗവേഷകന്‍ രാഘവന്‍ പയ്യനാട് കുറ്റപ്പെടുത്തി.