എം ജി സർവകലാശാല വാർത്തകൾ അറിയാം

പ്രൊജക്ട് അസോസിയേറ്റ് – താത്ക്കാലിക നിയമനം

Advertisements

മഹാത്മാഗാന്ധി സർവ്വകലാശാല ഇൻ്റണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ പ്രോജക്ട് അസോസിയേറ്റിൻറെ ( ഓപ്പൺ കാറ്റഗറി) താത്ക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള എം. എസ് സി / എം.ടെക് ബിരുദവും അക്രഡിറ്റേഷൻ ആൻറ് റാങ്കിംഗ് ഡോക്യുമെൻറേഷനിൽ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2021 ജനവരി ഒന്നിന് 36 വയസ് കവിയരുത്.  ഇതിലേക്കുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ ada5@ mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 20ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഇതിലേക്കുള്ള ഇൻറർവ്യൂ ഡിസംബർ 22 ന് നടക്കും. എൻ. എ. എ. സി. (നാക്) അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ഒരു വർഷത്തേയ്ക്കോ അക്രഡിറ്റേഷൻ  നടപടികൾ പൂർത്തിയാകുന്നതു വരെയൊ ആയിരിക്കും നിയമന കാലാവധി. ഗസ്റ്റ് അധ്യാപകരുടെ വേതനത്തിന് തുല്യമായ വേതനമായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുക. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധാരണാപത്രം ഒപ്പിട്ടു

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും, അമേരിക്കയിലെ അഡൽഫി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഡ്യുക്കേഷൻ ആന്റ് ഹെൽത്ത് സയൻസും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് ധാരണയിലെത്തി.   മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, അഡൽഫി  സർവ്വകലാശാല പ്രൊ-വോസ്റ്റ് ഡോ. ക്രിസ്റ്റഫർ സ്റ്റോം, സർവ്വകലാശാല ഡീൻ ഡോ. സയാവോ ലേ വാംഗ്, അഡൽഫി സർവ്വകലാശാല കോളേജ് ഓഫ് എഡ്യുക്കേഷൻ ആന്റ് ഹെൽത്ത് സയൻസ് അദ്ധ്യാപകൻ ഡോ. പവൽ ജെ. ആന്റണി തുടങ്ങിയവർ പങ്കെടുത്തു. പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, വകുപ്പ് മേധാവി പ്രൊഫ. പി.റ്റി. ബാബുരാജ്, പ്രോഗ്രാം കൺവീനർ രാജേഷ് ഇ., റിൻസിമോൾ മാത്യു തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പരീക്ഷാ ഫലം

ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ – റെഗുലർ, 2013-2015 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപയും 160 രൂപയും സഹിതം ഡിസംബർ 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്.

2020 മെയിൽ നടന്ന  ബി.ആർക് –  ഒന്ന്, രണ്ട് നാല്, ആറ് സെമസ്റ്റർ ഇന്റേണൽ റീഡു പരീക്ഷകളുടെയും 2020 നവംബറിൽ നടന്ന മൂന്ന്, അഞ്ച്, ഒമ്പത് സെമസ്റ്റർ ഇന്റേണൽ റീഡു പരീക്ഷകളുടെയും ഫലം പ്രഖ്യാപിച്ചു

Hot Topics

Related Articles