ന്യൂസ് ഡെസ്ക് : ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ച് ന്യൂസിലൻഡ്. എതിരാളികൾ ടീം ഇന്ത്യ. ഇംഗ്ളണ്ട് പാകിസ്ഥാൻ മത്സരം പൂര്‍ത്തിയാകും മുൻപേയാണ് ഔദ്യോഗികമായി കിവികള്‍ സെമി ഫൈനല്‍ യോഗ്യത നേടിയത്. ഇതോടെ ചരിത്ര റെക്കോര്‍ഡ് ലോകകപ്പില്‍ അവര്‍ സ്വന്തമാക്കി.
ഈ ലോകകപ്പില്‍ 9 മത്സരങ്ങളിലും അഞ്ചിലും വിജയിച്ചുകൊണ്ടാണ് ന്യൂസിലൻഡ് സെമിഫൈനല്‍ യോഗ്യത നേടിയത്. ഇംഗ്ലണ്ട് – പാകിസ്ഥാൻ മത്സരം പുരോഗമിക്കുന്നതിനിടെ പാകിസ്ഥാൻ്റെ നേരിയ സാധ്യതകളും ഇല്ലാതെയായതോടെ ഔദ്യോഗികമായി വില്യംസണും കൂട്ടരും സെമി ഉറപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂസിലൻഡ് സെമിഫൈനലില്‍ പ്രവേശിക്കുന്ന തുടര്‍ച്ചയായ അഞ്ചാം ഏകദിന ലോകകപ്പ്പാണിത്. 2007, 2011, 2015, 2019, 2023 ലോകകപ്പ് സെമിഫൈനലുകളില്‍ ന്യൂസിലൻഡ് യോഗ്യത നേടിയിരുന്നു. ഇതില്‍ കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ അവര്‍ ഫൈനലിലും പ്രവേശിച്ചിരുന്നു. പക്ഷേ ഒരിക്കല്‍ പോലും കിരീടം നേടുവാൻ അവര്‍ക്കായിട്ടില്ല.
തുടര്‍ച്ചയായ അഞ്ച് ലോകകപ്പുകളില്‍ സെമിഫൈനല്‍ യോഗ്യത നേടുന്ന രണ്ടാമത്തെ ടീം മാത്രമാണ് ന്യൂസിലൻഡ്. ഇംഗ്ലണ്ടാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1975 മുതല്‍ 1992 വരെയുള്ള ലോകകപ്പുകളില്‍ ഇംഗ്ലണ്ട് സെമിഫൈനല്‍ യോഗ്യത നേടിയിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ എന്ന പോലെ ഇക്കുറിയും ഇന്ത്യയാണ് ന്യൂസിലൻഡ് തന്നെയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. നവംബര്‍ 15 മുബൈയിലാണ് മത്സരം നടക്കുന്നത്.
ആസ്ട്രേലിയ – ദക്ഷിണാഫ്രിക്ക സെമി വ്യാഴാഴ്ച കൊൽക്കത്തയിൽ നടക്കും