കൂരോപ്പട പഞ്ചായത്തിൽ കാലിത്തീറ്റ വിതരണം നടന്നു

കൂരോപ്പട : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ പദ്ധതിയുടെ ഭാഗമായി ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കൂരോപ്പട ക്ഷീര സഹകരണ സംഘത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി എം ജോർജ് , അനീഷ് പന്താക്കൻ , പഞ്ചായത്ത് അംഗങ്ങളായ രാജമ്മ ആൻഡ്രൂസ്, റ്റി ജി മോഹനൻ , ദീപ്തി ദിലീപ് , ഷീലാ മാത്യു , സന്ധ്യ ജി നായർ , പി എസ് രാജൻ , ഡയറി ഓഫീസർ വിജി വിശ്വനാഥ്‌ എന്നിവർ സംസാരിച്ചു. ളാക്കാട്ടൂർ ക്ഷീര സഹകരണ സംഘത്തിലും കാലിത്തീറ്റ വിതരണം നടന്നു.

Advertisements

Hot Topics

Related Articles