ന്യൂസ് ഡെസ്ക് : ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഒൻപതാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നെതര്‍ലൻഡ്സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.മത്സരത്തില്‍ ചില മുതിര്‍ന്ന താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കും. നിലവില്‍ 16 പോയിൻറുമായി ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ഇന്ത്യ സെമി കളിക്കാനിരിക്കുകയാണ്. എന്നാല്‍ കേവലം നാലു പോയിൻറുമായി അവസാന സ്ഥാനത്താണ് നെതര്‍ലൻഡ്. പക്ഷേ ലോകകപ്പില്‍ രണ്ട് വിജയങ്ങള്‍ ഓറഞ്ച് പട സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമതെത്തിയ ദക്ഷിണാഫ്രിക്കയെ 38 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചു വിട്ടത്.
ഒക്ടോബര്‍ 17ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡച്ചുകാര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയെ 207 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു ടീം. ഒക്ടോബര്‍ 28ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ഡച്ച് പട വീഴ്ത്തി. 87 റണ്‍സിനാണ് നെതര്‍ലൻഡ്സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 229 റണ്‍സ് നേടിയ ടീം ബംഗ്ല കടുവകളെ 142 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, നിര്‍ണായക മത്സരങ്ങള്‍ കഴിഞ്ഞതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സെമിഫൈനല്‍ ലൈനപ്പായി.
ഇന്ത്യ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിബെര്‍ത്ത് ഉറപ്പിച്ചത്. ആദ്യ സെമി നവംബര്‍ 15 മുംബൈ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസിലെ ഈ മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.