സുഹൃത്തുക്കൾക്ക് ഒപ്പം കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു ; മരിച്ചത് ചങ്ങനാശ്ശേരി പുഴവാത് സ്വദേശി

കോട്ടയം: സുഹൃത്തുക്കൾക്ക് ഒപ്പം കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചങ്ങനാശേരി പുഴവാത് സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ വാഴപ്പള്ളി വില്ലേജിന് സമീപം വാര്യത്ത്ക്കുളത്തിലാണ് (തിരുവെങ്കിടപുരം ക്ഷേത്രക്കുളം) സംഭവം.

Advertisements

സുഹൃത്തുക്കൾക്കൊപ്പം വിഷ്ണു നീന്തൽ പഠിക്കുന്നതിനായാണ് വാഴപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്തുള്ള കുളത്തിൽ എത്തിയത്.വിഷ്ണുവും സഹോദരൻ കണ്ണനും സുഹൃത്തുക്കളും കുളത്തിൽ നീന്തൽ പഠിക്കുന്നതിനും കുളിയ്ക്കുന്നതിനും എത്തുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി ഹോർട്ടികോർപ്പിലെ ജീവനക്കാരാനായിരുന്നു വിഷ്ണു. കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്ന് രക്ഷ പെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുളത്തിൽ ഇറങ്ങി വിഷ്ണുവിനെ കരയ്‌ക്കെത്തിച്ചു. ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തുരുത്തി യൂദാപുരം ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.
മാതാവ്: സതി. സഹോദരി: ഐശ്വര്യ. ഭാര്യ: പ്രീതി. ഏകമകൾ: ദക്ഷ.

Hot Topics

Related Articles