അകലക്കുന്നം : അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ മാതൃകാ കൃഷിഭവന് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴിക്കാടന് എം പി ശിലാസ്ഥാപന കര്‍മ്മം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യാക്ഷയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം സ്വാഗതവും,കൃഷി ഓഫീസര്‍ രേവതി ചന്ദ്രന് നന്ദിയും പറഞ്ഞു.ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്,
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു,പാമ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലെന്‍സി തോമസ്,വാര്‍ഡ് മെമ്പര്‍മാരായ മാത്തുക്കുട്ടി ഞായര്കളം,മാത്തുക്കുട്ടി ആന്റണി,രാജശേഖരന്‍നായര്‍,പഞ്ചായത്ത് അസി.സെക്രട്ടറി മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചുകോട്ടയം ജില്ലാ നിര്‍മ്മിതി കേന്ദ്രം തയ്യാറാക്കിയ 85.3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്ലാനും പ്രകാരമാണ് കെട്ടിടം പണിയുന്നത്്.പഴയ കൃഷിഭവന് കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയത് പണിയുന്നത്.