ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം കെ.ശ്രീകാന്ത് ഫൈനലില്‍; ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരത്തിന് ആശംസ നേര്‍ന്ന് കായിക ലോകം

വെല്‍വ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ഫൈനലില്‍. ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനല്‍ പ്രവേശം ഉറപ്പിച്ചത്.സ്‌കോര്‍: 17-21, 21-14, 21-17.

Advertisements

ആദ്യ ഗെയിമില്‍ പിന്നിട്ട് നിന്ന ശേഷം തുടര്‍ന്നുള്ള രണ്ട് ഗെയ്മുകളില്‍ വിജയം നേടിയാണ് ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ ലോക ബാഡ്മിന്റെണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായിരിക്കുകയാണ് ശ്രീകാന്ത്.ചാമ്പ്യന്‍ഷിപ്പില്‍ ജയത്തോടെ ശ്രീകാന്ത വെള്ളി ഉറപ്പിച്ചപ്പോള്‍, സെമിയില്‍ തോറ്റങ്കിലും ലക്ഷ്യസെന്നിന് വെങ്കലം ലഭിക്കും. ചൈനയുടെ താരം ഷാവോ ജുന്‍ പെങ്ങിനെ പരാജയപ്പെടുത്തിയായിരുന്നു ലക്ഷ്യ സെന്‍ സെമിയില്‍ പ്രവേശിച്ചത്. അതേസമയം, ഡച്ച് താരം മാര്‍ക്ക് കാല്‍ജോവിനെ പരാജയപ്പെടുത്തിയായിരുന്നു ശ്രീകാന്ത് സെമി ഉറപ്പാക്കിയത്.ഞായറാഴ്ചയാണ് ഫൈനല്‍.

Hot Topics

Related Articles