“16 ലക്ഷം രൂപ വിലമതിക്കുന്ന 300 ഒട്ടകങ്ങളെ സമ്മാനിക്കാം; പക്ഷെ തന്നെ വിവാഹ കഴിക്കണം”: മോഡലിന് വ്യത്യസ്തമായ വിവാഹ വാഗ്ദാനവുമായി യുവാവ് 

120,000 ഫോളോവേഴ്‌സുള്ള  ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും മോഡലുമാണ് വാനുസ ഫ്രീറ്റാസ്. താരത്തിന്റെ ഓരോ പോസ്റ്റിനും വലിയ രീതിയിലുള്ള റീച്ചാണ് ലഭിക്കുക. ഓരോ ദിവസവും അജ്ഞാതരായ പലരിൽ നിന്നുമായി തനിക്ക് ധാരാളം വിവാഹ വാഗ്ദാനങ്ങൾ ലഭിക്കാറുണ്ടെന്ന് മുൻപ് വാനുസ ഫ്രീറ്റാസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് ലഭിച്ച ഒരു അസാധാരണമായ വിവാഹ വാഗ്ദാനത്തെ കുറിച്ച് ഇവർ വെളുപ്പെടുത്തി ഇരിക്കുകയാണ്. 

Advertisements

തന്റെ ദുബായ് യാത്രയ്ക്കിടെയാണ് അജ്ഞാതനായ ഒരു വ്യക്തി 300 ഒട്ടകങ്ങളെ സമ്മാനമായി നൽകാം, തന്നെ വിവാഹം കഴിക്കണമെന്ന് അവളോട് അഭ്യർത്ഥിച്ചത്. 16 ലക്ഷം രൂപ വിലമതിക്കുന്ന 300 ഒട്ടകങ്ങളെയാണ് ഇയാൾ വാനുസ ഫ്രീറ്റാസിന് വാഗ്ദാനം ചെയ്തത്. നിലവിൽ ഇയാൾക്ക് വേറെ ഭാര്യമാരുമുണ്ട്. ഗതാഗത മാർഗ്ഗം, ഭക്ഷണം, വരുമാനം, അഭിമാനത്തിന്റെ ഉറവിടം എന്നിവയുടെയെല്ലാം പ്രതീകമായി കണക്കാക്കപ്പെടുന്നത് കൊണ്ട് തന്നെ ഒട്ടകത്തെ സമ്മാനമായി നൽകുന്നത് മികച്ച വിവാഹസമ്മാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും വാനുസ ആ അജ്ഞാതന്റെ ആഗ്രഹത്തെ ആദരവോടെ തന്നെ നിരസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത് ഏറെ മോഹിപ്പിക്കുന്നത് ആയിരുന്നെങ്കിലും എല്ലാം ആലോചിച്ച ശേഷം താൻ അത് വേണ്ടെന്നുവച്ചു എന്നാണ് സംഭവത്തെക്കുറിച്ച് വാനുസ പ്രതികരിച്ചത്. വിവാഹ വാഗ്ദാനം നിരസിച്ചെങ്കിലും, താൻ ഇപ്പോഴും ആ വ്യക്തിയുമായി സൗഹൃദ ബന്ധം പുലർത്തുന്നുണ്ടെന്നും മോഡൽ വെളിപ്പെടുത്തി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.