ഗരുഡൻ ഹിറ്റ്: മലയാള സിനിമയിൽ ആദ്യമായി ലാഭ വിഹിതത്തിൽ നിന്നും സംവിധായകനു സമ്മാനം നൽകി ലിസ്റ്റിൻ സ്റ്റീഫൻ 

കൊച്ചി: ഗരുഡൻ സിനിമയുടെ വൻ വിജയത്തിന്റെ ഭാഗമായി സംവിധായകൻ അരുൺ വർമ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസ് സമ്മാനമായി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആയ ലിസ്റ്റിൻ സ്റ്റീഫൻ. മലയാള സിനിമാ മേഖലയിൽ ആദ്യമായാണ് ഇങ്ങനെ ഒരു സമ്മാനം നിർമ്മാതാവ് കൊടുക്കുന്നത്.

Advertisements

നവംബർ 3 ന് ആണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി – ബിജു മേനോൻ ജോഡി വീണ്ടും ഒന്നിക്കുന്നത്. മിഥുൻ മാനുവൽ ആണ് ചിത്രത്തിന്റെ തിരക്കഥ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. 

ചിത്രത്തിന്റെ കഥ ജിനേഷ് എം. ആണ്. എഡിറ്റർ ശ്രീജിത്ത് സാരംഗ്.  ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

മലയാള സിനിമയിൽ ഒരു പുതു ചരിത്രം കുറിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമകൾ വൻ വിജയം ആകുമ്പോൾ നിർമ്മാതാക്കൾ സംവിധായകർക്കും നായകന്മാർക്കും ഇത്തരം സമ്മാനങ്ങൾ നൽകുന്നത് നമ്മൾ തമിഴ്, ഹിന്ദി പോലെയുള്ള അന്യഭാഷകളിൽ മാത്രം കണ്ട് പരിചയമുള്ള ഒന്നാണ്.

മലയാള സിനിമാ മേഖലയിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. മിഥുൻ മാനുവൽ തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ ഗംഭീര വിജയമായതോടെ അതിന് ചുക്കാൻ പിടിച്ച സംവിധായകന് ലാഭവിഹിതത്തിൽ നിന്നും വിലപിടിപ്പുള്ള സമ്മാനം നൽകി ലിസ്റ്റിൻ മലയാളത്തിൽ പുതിയ ഒരു പ്രതീക്ഷക്കാണ് തുടക്കമിട്ടിരിക്കുന്നത്. തീർച്ചയായും ഇത്തരം പ്രോത്സാഹനങ്ങൾ കൂടുതൽ നല്ല സിനിമകൾക്കുള്ള പ്രചോദനം തന്നെയായിരിക്കും. ഒരു സിനിമ ഏറ്റെടുത്ത് അത് അവസാനിക്കുന്നത് വരെ അല്ല, ആ സിനിമാ കാലാകാലം നിലനിൽക്കുന്നിടത്തോളം തന്നെ അത് സമ്മാനിച്ചവരെയും, ഇത് പോലുള്ള സമ്മാനങ്ങളിലൂടെ മറക്കാതെ ചേർത്ത് പിടിക്കുന്നത് ഒരു വലിയ അംഗീകാരം തന്നെയാണ്.

കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. ഗംഭീര പ്രകടനങ്ങൾ കൊണ്ടും, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും ഗരുഡൻ പ്രേക്ഷക പ്രീതി നേടുന്നതിനൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറുകയാണ്. അഞ്ചാംപാതിരാക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന ത്രില്ലർ ചിത്രം എന്തായാലും വമ്പൻ ഹിറ്റായി മാറി കഴിഞ്ഞു.

കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്സ് ബിജോയ് വീണ്ടും സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഗരുഡൻ’. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.