ന്യൂസ് ഡെസ്ക് : കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. ലോവര്‍ പ്രൈമറി സ്കൂള്‍, അപ്പര്‍ പ്രൈമറി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാനുള്ള അപേക്ഷകളാണ് ക്ഷണിച്ചത്.കേരളസര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഗവണ്‍മെൻറ് പരീക്ഷാ കമ്മിഷണറുടെ കാര്യാലയമാണ് (പരീക്ഷാഭവൻ), അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയ്ക്കുപുറമേ അധ്യാപകരാകാൻവേണ്ട യോഗ്യതാ നിര്‍ണയ പരീക്ഷയായ കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 29, 30 തിയ്യതികളിലായി നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
പരീക്ഷ അഭിമുഖീകരിക്കാൻ പ്രായപരിധി ഇല്ല. ഒരു തവണ കെ-ടെറ്റ് പരീക്ഷ ജയിച്ചവര്‍ക്ക് അതേ കാറ്റഗറിയില്‍ പരീക്ഷ വീണ്ടും എഴുതാൻ കഴിയില്ല. ചില യോഗ്യത/ബിരുദം നേടിയവരെ കെ-ടെറ്റ് യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ ഫെലോഷിപ്പിനും കോളേജ്/സര്‍വകലാശാലാ അധ്യാപക നിയമനത്തിനുമായുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയര്‍ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), മാസ്റ്റര്‍ ഓഫ് ഫിലോസഫി (എം.ഫില്‍.), ഡോക്ടര്‍ ഓഫ് ഫിലോസഫി (പിഎച്ച്.ഡി.), മാസ്റ്റര്‍ ഓഫ് എജുക്കേഷൻ (എം.എഡ്. – ബന്ധപ്പെട്ട വിഷയത്തില്‍ ആകണമെന്നില്ല) ബിരുദം തുടങ്ങിയ യോഗ്യത ഉള്ളവരെ കെ-ടെറ്റ് I മുതല്‍ IV വരെ കാറ്റഗറികളില്‍ യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ktet.kerala.gov.in വഴി നവംബര്‍ 17 വരെ നല്‍കാം. എത്ര കാറ്റഗറി അഭിമുഖീകരിക്കാൻ ഉദ്ദേശിച്ചാലും ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നല്‍കാവൂ. ഓരോ കാറ്റഗറിക്കും അപേക്ഷ നല്‍കേണ്ടതില്ല. ഓരോ വിഭാഗത്തിനും അപേക്ഷിക്കാൻ 500 രൂപയാണ് ഫീസ്. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 250 രൂപയും. അപേക്ഷാഫീസ് ഓണ്‍ലൈനായി നവംബര്‍ 17 ന് മുൻപ് അടയ്ക്കണം. ബിരുദാനന്തര ബിരുദത്തിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബി.എഡ്. അഡ്മിഷൻ നേടിയവര്‍ക്ക് അപേക്ഷിക്കാം. എല്ലാ കാറ്റഗറികളുടെയും വിശദമായ യോഗ്യതാ വ്യവസ്ഥകള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.