ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊലപാതകം ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്.ഡി.പി.ഐ

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ.എസ്. ഷാനാണ് (38) കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു.

Advertisements

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍ ആയിരുന്നു സംഭവം.വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഷാനെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. അക്രമി സംഘം ആ കാറില്‍ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐ ആരോപിക്കുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.

Hot Topics

Related Articles