കോട്ടയം: ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ ഉപഭോക്തൃ അവബോധം വളർത്താൻ ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ‘ഉണരൂ ഉപഭോക്താവേ ഉണരൂ’ എന്ന വിഷയത്തിൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ മത്സരത്തിൽ 14 വിദ്യാർഥികൾ പങ്കെടുത്തു.
കോളജ് വിദ്യാർഥികൾക്കായി ഹരിത ഉപഭോഗം, പ്ലാസ്റ്റിക് മലിനീകരണം എന്നീ വിഷയങ്ങളിൽ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്കുള്ള ചിത്രങ്ങൾ ഡിസംബർ 22ന് വൈകിട്ട് അഞ്ചുവരെ മുൻകൂർ രജിസ്റ്റർ ചെയ്യാത്തവർക്കും സമർപ്പിക്കാം. വിജയികൾക്ക് ഡിസംബർ 24ന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന ഉപഭോക്തൃദിന ബോധവത്കരണ സെമിനാർ ഉദ്ഘാടനത്തിൽ കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്. ജലജാറാണി, സീനിയർ സൂപ്രണ്ട് മിനി റ്റി. എബ്രഹാം, ജൂനിയർ സൂപ്രണ്ട് സി.കെ. ശാലിനി, ഹെഡ് ക്ലർക്ക് സി. സുധീഷ് എന്നിവർ പങ്കെടുത്തു.