സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികളുടെ ഭാഗമായി സംസ്ഥാന ലഹരിവർജ്ജന മിഷൻ സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസിറ്റീവ് എനർജി നൽകുന്ന സന്ദേശം നൽകുന്ന ഷോർട്ട് ഫിലിമാണ് വിദ്യാർഥികൾ തയാറാക്കേണ്ടത്. നാലു മുതൽ എട്ടു മിനിറ്റ് വരെ ദൈർഘ്യമുള്ളവയാണ് പരിഗണിക്കുക.

Advertisements

ക്യാമറയിലോ മൊബൈൽ ഫോണിലോ ചിത്രീകരിക്കാവുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.  മത്സരാർഥിയുടെ പൂർണ മേൽവിലാസം, പഠിക്കുന്ന സ്ഥാപനം, ക്ലാസ്, ഇ-മെയിൽ, ഫോൺ നമ്പർ, സ്‌കൂൾ/ കോളജ് മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടുത്തി [email protected] എന്ന വിലാസത്തിൽ എൻട്രികൾ നൽകണം. അവസാന തീയതി ജനുവരി 31.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.