കോട്ടയം മറിയപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അമിതവേഗത്തില്‍ എത്തിയ കാര്‍ പോസ്റ്റില്‍ ഇടിക്കുന്നത് കണ്ട് വെട്ടിച്ച ലോറി മറിഞ്ഞു; 3 പേര്‍ ഗുരുതരാവസ്ഥയില്‍

മറിയപ്പള്ളിയില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: മറിയപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. നാട്ടകം വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു പുലര്‍ച്ചെ 6.40 ഓടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ അമിത വേഗത്തിലെത്തി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കണ്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി വെട്ടിച്ചതോടെ ലോറി മറിഞ്ഞു. പോസ്റ്റില്‍ ഇടിച്ചുകയറിയ കാര്‍ കോട്ടയം അഗ്നിരക്ഷാ സേനയെത്തി വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മൂന്ന് പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും സഹായിക്കുമുള്‍പ്പെടെ ഗുരുതര പരിക്കുണ്ട്. റോഡില്‍ മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Hot Topics

Related Articles