മുംബൈ : ആധുനിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത താരമാണ് വിരാട് കോഹ്‌ലിയെന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ വിലയിരുത്താൻ വാക്കുകളില്ലെന്നും ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസണ്‍ പറഞ്ഞു.സെമി ഫൈനലില്‍ ഇന്ത്യയോട് കീഴടങ്ങിയ ശേഷം സംസാരിക്കുകയാരുന്നു കീവീസ് ക്യാപ്റ്റൻ.
ഒരാള്‍ 50 കളികള്‍ കളിച്ചുവെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അപ്പോഴാണ് ഒരാള്‍ 50 സെഞ്ച്വറികള്‍ നേടുന്നത്. ഇത് അവിശ്വസനീയമല്ലാതെ മറ്റൊന്താണെന്ന് കെയിൻ വില്യംസണ്‍ മത്സരശേഷം ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“കോഹ്‌ലിയുടെ നേട്ടം തികച്ചും സവിശേഷമായ കാര്യമാണ്, നിങ്ങള്‍ 50 ഗെയിമുകള്‍ കളിക്കുകയാണെങ്കില്‍ തന്നെ വലിയ കാര്യമാണ്. അപ്പോള്‍ 50 സെഞ്ച്വറി നേടുന്നത് എത്ര വലിയ കാര്യമാണ്. ശരിക്കും വിവരണത്തിന് വാക്കുകള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്.”
“യഥാര്‍ത്ഥത്തില്‍ തന്റെ ടീമിന് വേണ്ടിയുള്ള ഗെയിമുകള്‍ ജയിക്കുന്നതിനാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്, അവന്റെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് അവന്റെ ചിന്ത, അവനാണ് ഏറ്റവും മികച്ചത്”- വില്യംസണ്‍ പറഞ്ഞു. “കോഹ്‌ലിയുടെ പ്രകടനങ്ങള്‍ ശരിക്കും അവിശ്വസനീയമാണ്. അതിന്റെ മറുവശത്ത് ആയിരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, അവന്റെ മഹത്തത്വത്തെ അഭിനന്ദിക്കുന്നു”- വില്യംസണ്‍ പറയുന്നു.