സ്പോർട്സ് ഡെസ്ക്ക് : ഉറുഗ്വേക്കെതിരെ നാളെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന നായകൻ ലയണല്‍ മെസി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ഇറങ്ങും. മെസി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് അര്‍ജന്റീന പരിശീലകൻ ലയണല്‍ സ്കലോണി പറഞ്ഞു. മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജന്റീന പരിശീലകൻ.
“മെസി പൂര്‍ണ്ണ ആരോഗ്യവാനാണ്. പരിശീലനത്തില്‍ ഉള്‍പ്പെടെ അവന് യാതൊരു പ്രശ്നവുമില്ല. കഴിഞ്ഞ 25 ദിവസത്തിനിടയില്‍ ഒരു മത്സരം മാത്രമാണ് മെസി കളിച്ചത്. എന്നിരുന്നാലും സാധാരണ രീതിയില്‍ തന്നെ അവൻ പരിശീലനം നടത്തുന്നുണ്ട്.” സ്കലോണി പറഞ്ഞു.അര്‍ജന്റീന ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെടുന്ന മെസിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്റര്‍ മയാമി എംഎല്‍എസ് പ്ലേ ഓഫിന് യോഗ്യത നേടാത്തതിനാല്‍ ക്ലബ് ഫുട്ബോളിന്റെ തിരിക്കുകളില് നിന്ന് കുറച്ച് ദിവസമായി മാറി നില്‍ക്കുകയായിരുന്നു മെസി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്കിന്റെ പിടിയിലായിരുന്ന മെസി, കഴിഞ്ഞ മാസം അരങ്ങേറിയ പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി തകര്‍പ്പൻ തിരിച്ചുവരവാണ് നടത്തിയത്. എവേ മത്സരത്തിലായിരുന്നു അര്‍ജന്റീന നായകന്റെ മാസ്മരിക പ്രകടനം.