കുമരകം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ അറിയിച്ചു.
നവംബർ 18 നാണ് സ്കന്ദഷഷ്ഠി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള വ്രതാനുഷ്ഠാനങ്ങൾക്ക് സമാരംഭം കുറിച്ച് വിപുലമായ ചടങ്ങുകൾക്ക് ശേഷമാണ് ആറാം നാളായ 18 ന് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെയും, മോനേഷ് ശാന്തിയുടെയും കാർമ്മികത്ത്വത്തിൽ ആഘോഷ ചടങ്ങുകൾ സംഘടിപ്പിയ്ക്കന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷഷ്ഠിപൂജ, പാനകപൂജ, പഞ്ചാമൃതാഭിഷേകം , നാരങ്ങാ സമർപ്പണം, സുബ്രഹ്മണ്യ പൂജ എന്നിവയ്ക്കു പുറമേ കരിക്ക് അഭിഷേകവും നടക്കും. അഭിഷേകകാവടി പൊൻകാവടി എന്നിവയ്ക്കായി ആവശ്യത്തിനുള്ള കാവടികൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്.
18 ന് രാവിലെ ആലിൻ ചുവട്ടിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുമ്പോൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 11 മണിക്ക് തന്നെ ഭഗവാനെ തങ്കത്തേരിൽ എഴുന്നള്ളിയ്ക്കുന്ന പ്രധാന വഴിപാട് നടക്കും .അനീഷാ സജിമോൻ പത്തു പങ്കിൽ ആണ് തങ്കത്തേര് എഴുന്നള്ളിപ്പ് ചടങ്ങുകൾ വഴിപാടായി സമർപ്പിച്ചിരിയ്ക്കന്നത്.