ഏകദിന ലോകകപ്പ് ഫൈനൽ : ഇന്ത്യയ്ക്ക് ഓസീസിനെ ഭയക്കാൻ കാരണങ്ങൾ ഏറെ 

ഗുജറാത്ത് : ഏകദിന ലോകകപ്പിലെ ഫൈനല്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. അഹമ്മദാബാദിലെ ഒന്നര ലക്ഷം കാണികളെ സാക്ഷിയാക്കി വിശ്വകിരീടത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ആതിഥേയരാണെങ്കിലും ഇന്ത്യക്ക് എതിരാളികളായി ഓസീസെത്തുമ്ബോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കംഗാരുക്കള്‍ക്കാവുമെന്നുറപ്പ്. എട്ടാം ഏകദിന ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഓസീസ് അഞ്ച് തവണ ലോക ചാമ്ബ്യന്മാരുമായിട്ടുണ്ട്. ഓസീസിനെ എതിരാളികളായി ലഭിക്കുമ്ബോള്‍ ഇന്ത്യ കൂടുതല്‍ ഭയപ്പെടണം. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. പ്രധാന കാര്യം ഓസ്‌ട്രേലിയയുടെ ഫൈനല്‍ പോരാട്ടങ്ങളിലെ കണക്കുകളാണ്. 1975, 1987, 1996, 1999, 2003, 2007, 2015, ലോകകപ്പുകളിലാണ് ഇതിന് മുമ്ബ് ഓസ്‌ട്രേലിയ ഫൈനല്‍ കളിച്ചത്. ഇതില്‍ അഞ്ച് തവണയും അവര്‍ ജയിച്ചു. രണ്ട് തവണ മാത്രമാണ് ഫൈനലില്‍ അവര്‍ക്ക് കാലിടറിയത്. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാട്ടാന്‍ ഓസ്‌ട്രേലിയക്ക് പ്രത്യേക കഴിവുണ്ട്.

Advertisements

അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇത്തവണ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യ ലോകകപ്പിലേക്കെത്തിയത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച്‌ കപ്പുമായി ഇന്ത്യ മടങ്ങാന്‍ വലിയൊരു വിഭാഗം ആരാധകര്‍ കാത്തിരിക്കുന്നു. എന്നാല്‍ അത്ര പെട്ടെന്ന് ഫൈനലില്‍ കലമുടക്കുന്നവരല്ല ഓസീസെന്ന് മുന്‍ കണക്കുകളില്‍ നിന്ന് വ്യക്തം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്‌ട്രേലിയയുടെ ടീം കരുത്ത് ശക്തമാണ്. ഇന്ത്യയില്‍ കളിച്ച്‌ അനുഭവസമ്ബത്തുള്ള വലിയൊരു താരനിര ഓസീസിനൊപ്പമുണ്ട്. ഇത് അവര്‍ക്ക് ഫൈനലില്‍ ഗുണം ചെയ്യുമെന്നുറപ്പ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രവിസ് ഹെഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് ബാറ്റിങ് നിര അതി ശക്തം. പേസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും കരുത്തു പകരുന്നു. അതേ സമയം ആദം സാംബയെന്ന ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമാണ് ഓസീസിനൊപ്പമുള്ളത്. ഗ്ലെന്‍ മാക്‌സ് വെല്‍, ട്രവിസ് ഹെഡ് എന്നിവര്‍ പന്തെറിയുന്നതിനാല്‍ രണ്ടാം സ്പിന്നറുടെ അഭാവം ഓസീസിനെ ബാധിക്കുന്നില്ല. അഹമ്മദാബാദില്‍ കളിക്കുമ്ബോള്‍ സമ്മര്‍ദ്ദം ഇന്ത്യയെ വേട്ടയാടുമെന്നുറപ്പ്. ഇന്ത്യ കപ്പുറപ്പിച്ച ആത്മവിശ്വാസത്തോടെയാവും കാണികള്‍ എത്തുക. ഒരു ലക്ഷത്തോളം ആരാധകര്‍ ഇന്ത്യക്കായി ആര്‍പ്പുവിളിക്കാനുണ്ടാവും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.