ന്യൂസ് ഡെസ്ക് : ഏകദിന ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ ഗെയിം ചേയ്ഞ്ചര്‍ ശ്രേയസ് അയ്യരായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.ഫൈനലില്‍ ഓസ്‌ട്രേലിയൻ സ്പിന്നര്‍മാര്‍ക്കെതിരെ അയ്യര്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പിലുടനീളമുള്ള അയ്യരുടെ യാത്രയെ പ്രശംസിച്ച ഗംഭീര്‍ മറ്റ് കളിക്കാരുടെ പ്രകടനത്തെപ്പോലെ അയ്യരുടെ ഇന്നിംഗ്സ് പ്രശംസിക്കപ്പെട്ടില്ലെന്ന് ആരോപിച്ചു.
‘എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍ ശ്രേയസ് അയ്യറാണ്. അദ്ദേഹത്തിന് പരിക്കേറ്റു, തന്റെ സ്ഥലത്തിനായി പോരാടേണ്ടിവന്നു. നോക്കൗട്ടില്‍ 70 പന്തില്‍ സെഞ്ച്വറി നേടുക എന്നത് നിസ്സാരമല്ല. ഫൈനലില്‍ മാക്സ്‌വെല്ലും സാമ്ബയും പന്തെറിയുമ്പോള്‍ ഇന്ത്യയുടെ നിര്‍ണായക താരം അദ്ദേഹമായിരിക്കും’- ഗംഭീര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റ് കളിക്കാരുടെ പ്രകടനത്തെപ്പോലെ അയ്യരുടെ ഇന്നിംഗ്സ് പ്രശംസിക്കപ്പെട്ടില്ലെന്ന് ഗംഭീര്‍ ആരോപിച്ചു. കോലിയുടെ റെക്കോര്‍ഡ് 50-ാം സെഞ്ച്വറി പ്രധാന സംസാരവിഷയമായി. മുഹമ്മദ് ഷമിയുടെ ഗംഭീര ബൗളിംഗ് സ്പെല്ലും പ്രശംസിക്കപ്പെട്ടു. ന്യൂസിലൻഡിനെതിരായ സെമിയില്‍ 7 വിക്കറ്റ് വീഴ്ത്തിയ ഷമിയെ കളിയിലെ താരമായും തെരഞ്ഞെടുത്തു. രോഹിതിനും കോലിക്കും വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താൻ കഴിയും. ഇവര്‍ പരിചയസമ്പന്നരായ കളിക്കാരാണ്’- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.