കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാല്‍ ദേവീക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് പതിനായിരങ്ങള്‍; മോഷണത്തിന് പിന്നില്‍ നാലംഗസംഘം

ഇറഞ്ഞാല്‍ ദേവീക്ഷേത്രത്തില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: കഞ്ഞിക്കുഴി ഇറഞ്ഞാല്‍ ദേവീ ക്ഷേത്രത്തില്‍ കാണിക്ക കുത്തിത്തുറന്ന് മോഷണം. ദേവീക്ഷേത്രത്തിലെ പ്രധാന കാണിക്കയാണ് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. ഏറെ നാളുകളായി തുറക്കാതിരുന്ന കാണിക്കയില്‍ 15000 രൂപയിലധികം വരുമാനം ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഉഷപൂജയ്ക്ക് മുന്നോടിയായി ക്ഷേത്രം തുറന്ന മാനേജരാണ് കാണിക്ക കുത്തിത്തുറന്ന് നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞുവെങ്കിലും ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നാല് പേര്‍ അടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നില്‍. കാണിക്ക വരുമാനം നഷ്ടമായെങ്കിലും തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷിതമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles