കോട്ടയം വൈക്കം തണ്ണീര്‍മുക്കം ബണ്ടിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കത്ത് നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

വൈക്കം : വൈക്കം തണ്ണീര്‍മുക്കം ബണ്ടിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം വാഴേപ്പറമ്പില്‍ പ്രവീണ്‍ (29) ആണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


തണ്ണീര്‍മുക്കം പുതിയ ബണ്ടിന്റെ ഷട്ടറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. വൈക്കം ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

സീനിയര്‍ സിവില്‍ റെസ്‌ക്യൂ ഓഫീസര്‍ പി.എം പവിത്രന്‍ , ശ്യാംലാല്‍, എച്ച് ഹരീഷ്, സനീഷ്, അജികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Hot Topics

Related Articles