പ്ലാവ് നടൽ പദ്ധതി ഊർജിതമാക്കും: നഗരസഭാധ്യക്ഷ

ഈരാറ്റുപേട്ട:വേൾഡ് മലയാളി കൗൺസിലും ഗ്രീൻവേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനു മായി ചേർന്ന് കൃഷിക്കാർക്ക് സബ്സിഡി റേറ്റിൽ പ്ലാവിൻ തൈകൾ നൽകി ഈരാറ്റുപേട്ട യിലെ പ്ലാവ് നടൽ പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് നഗര സഭാധ്യക്ഷ സുഹ്റ അബ്ദുൽഖാദർ അറിയിച്ചു. വേൾഡ് മലയാളി കൗൺസിലും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനും നഗര സഭയും സംയുക്തമായി നടപ്പാക്കുന്ന പ്ലാവിൻ തൈ വിതരണ പദ്ധതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

Advertisements

വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയമാൻ ജോണി കുരുവിള തൈ വിതരണം ഉദ്ഘാടനം ചെയ്തു.ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.പാലാ ചാപ്റ്റർ പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ,ചെയർമാൻ സന്തോഷ് മണർകാട്,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൗൺസിലർമാരായ ഡോ.സഹ്‌ല ഫിർദൗസ്,അൻസർ പുള്ളോലിൽ,റിയാസ് പ്ലാമൂട്ടിൽ,സുനിത ഇസ്മയിൽ,റിസ്‌വാന സവാദ്,നാസർ വെള്ളൂ പ്പറമ്പിൽ,അനസ് പാറയിൽ, ഇ.പി.അൻസാരി,സുനിൽ കുമാർ,സെക്രട്ടറി സുമയ്യ ബീവി,ഉണ്ണി കുളപ്പുറം,സന്തോഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles