മൂവി ഡെസ്ക്ക് : മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കാതല്‍’ വ്യാഴാഴ്ച തിയറ്ററുകളില്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവരുടെ തിരക്കഥയില്‍ ജിയോ ബേബിയാണ് കാതല്‍ സംവിധാനം ചെയ്തിരിക്കുന്നത്.നിര്‍മാണം മമ്മൂട്ടി കമ്ബനി. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് വിതരണം.
വളരെ വേറിട്ട കഥാപരിസരമാണ് കാതലിന്റേതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒരു സ്വവര്‍ഗാനുരാഗിയോട് സമൂഹം പുലര്‍ത്തുന്ന മനോഭാവം ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയാണ് സ്വവര്‍ഗാനുരാഗിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ ഗ്രൂപ്പുകളില്‍ അടക്കം ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. സങ്കീര്‍ണമായ കഥാപരിസരമാണ് ചിത്രത്തിന്റേതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് മലയാള സിനിമകളില്‍ ഒരെണ്ണം കാതലാണ്. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതെന്ന് പനോരമയിലെ ജൂറി അംഗമായ കെ.പി.വ്യാസന് പറയുന്നു. കാതലിലെ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം അപാരമാണെന്നും ഈ സിനിമയും മമ്മൂട്ടി എന്ന നടന്റെ പ്രകടനവും പ്രേക്ഷകരെ അമ്ബരിപ്പിക്കുമെന്നും വ്യാസന് പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റിവലിലെ സര്‍പ്രൈസ് ആയിരിക്കും കാതല്‍ എന്ന ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.