പിതാവിന്റെ ഓര്‍മ്മദിനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നതിനിടെ വാകത്താനം സ്വദേശികളായ ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു; വാകത്താനത്തിന് നൊമ്പരമായി തോമസും ശാന്തമ്മയും

ചങ്ങനാശേരി: പിതാവിന്റെ ഓര്‍മ്മ ദിവസത്തിന് പങ്കെടുക്കാന്‍ എത്തിയ ദമ്പതികള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം.വാകത്താനം പുത്തന്‍ചന്ത സ്വദേശികളായ തെക്കേപ്പുറത്ത് വെട്ടിയില്‍ വീട്ടില്‍ തോമസ് വി. തോമസ് (തോമസുകുട്ടി 75), ശാന്തമ്മ തോമസ് ( 71) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ തോമസിന്റെ പിതാവ് തോമസിന്റെ ഓര്‍മ്മ ദിവസത്തില്‍ പങ്കെടുക്കുന്നതിനായാണ് തിരുവനന്തപുരത്ത നിന്നും വാകത്താനത്തേയ്ക്ക് പുറപ്പെട്ടത്. രാവിലെ 5.45 ഓടെ കൊട്ടാരക്കര വാളകം ഭാഗത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണര്‍ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

Advertisements

തോമസ്‌കുട്ടി ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലും ശാന്തമ്മ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിലുമായിരുന്നു ജോലി ചെയ്തിരുന്നത്. അതിനാല്‍ സ്ഥിരതാമസം തിരുവനന്തപുരത്തായിരുന്നു. ഏക മകന്‍ ടോം തോംസണ്‍ (ഇന്‍ഫോ ബ്ലോക്സ് ടെക്നോപാര്‍ക്ക്), മരുമകള്‍: ഷാരിന്‍ എന്നിവരും തിരുവനന്തപുരത്ത് ഇവര്‍ക്കൊപ്പമാണ് താമസം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം ഗോകുലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം. തിങ്കളാഴ്ച്ച തിരുവനന്തപുരത്തെ വീട്ടില്‍ ഇരുവരുടെയും മൃതദേഹം എത്തിക്കും. ചൊവാഴ്ച്ച വാകത്താനത്തെ വസതിയില്‍ എത്തിച്ച് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Hot Topics

Related Articles