ടി ട്വന്റി ലോകകപ്പ് മനസ്സില്‍ വച്ചുകൊണ്ടാണ് ഞങ്ങള്‍ കളിക്കുന്നത് ; ഭയമില്ലാതെ കളിക്കുക, ടീമിനെ വിജയിക്കാൻ ആവശ്യമായതൊക്കെയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പദ്ധതി ; സൂര്യകുമാർ യാദവ്

ന്യൂസ് ഡെസ്ക് : ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര ഇന്ന് വിശാഖപട്ടണത്ത് ആരംഭിക്കുകയാണ്. 5 ട്വന്റി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കാൻ തയ്യാറാവുന്നത്. സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ പരമ്പരയില്‍ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. മാത്രമല്ല ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത സീനിയര്‍ താരങ്ങള്‍ക്കൊക്കെയും ഇന്ത്യ പരമ്പരയില്‍ വിശ്രമം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

യുവ താരങ്ങളുമായി ഓസ്ട്രേലിയക്കെതിരെ കളിക്കാൻ ഇറങ്ങുന്ന സൂര്യകുമാര്‍ യാദവ് തങ്ങളുടെ മനോഭാവത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. തെല്ലും ഭയമില്ലാതെ മത്സരത്തെ നേരിടാനാണ് യുവതാരങ്ങളോട് താൻ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് സൂര്യ പറഞ്ഞു.”ട്വന്റി 20 ലോകകപ്പ് മനസ്സില്‍ വച്ചുകൊണ്ടാണ് ഞങ്ങള്‍ കളിക്കാൻ തയ്യാറാവുന്നത്. അതുവരെ കളിക്കുന്ന എല്ലാ മത്സരങ്ങളും ഞങ്ങളെ സംബന്ധിച്ച്‌ വളരെ പ്രാധാന്യമുള്ളതാണ്. അതിനാല്‍ തന്നെ ടീമിലെ താരങ്ങള്‍ക്കുള്ള സന്ദേശം വളരെ വ്യക്തമാണ്. ഭയമില്ലാതെ കളിക്കുക, ടീമിനെ വിജയിക്കാൻ ആവശ്യമായതൊക്കെയും ചെയ്യുക. ഐപിഎല്‍ മത്സരങ്ങളില്‍ ഈ താരങ്ങളൊക്കെയും അത്തരത്തില്‍ കളിക്കാറുണ്ട്.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മാത്രമല്ല കഴിഞ്ഞ സമയങ്ങളില്‍ ഒരുപാട് ആഭ്യന്തര മത്സരങ്ങളും കളിക്കാൻ ഇവര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. നിലവില്‍ നമ്മുടെ യുവതാരങ്ങളൊക്കെയും മികച്ച ഫോമിലാണുള്ളത്. മൈതാനത്തെത്തി എല്ലാവരും കൂടുതല്‍ സമയം ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്.സ്ഥിരമായി എന്താണോ അവര്‍ ചെയ്യുന്നത്, അതുതന്നെ ചെയ്യാനാണ് ഞാൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്.”- സൂര്യകുമാര്‍ പറയുന്നു.

ഒപ്പം ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ പരാജയം ഇന്ത്യൻ ടീമിനെ വലിയ രീതിയില്‍ നിരാശയിലാക്കിയിട്ടുണ്ട് എന്നും സൂര്യകുമാര്‍ പറയുകയുണ്ടായി. അതില്‍ നിന്ന് തിരികെ വരാൻ താരങ്ങള്‍ക്ക് അല്പം സമയം ആവശ്യമാണെന്നും സൂര്യ പറഞ്ഞു. “അത് വളരെ പ്രയാസകരമാണ്. താരങ്ങള്‍ക്കൊക്കെയും അല്പം സമയം ആവശ്യമാണ്. ഒരു പ്രഭാതത്തില്‍ എഴുന്നേറ്റ് കഴിഞ്ഞ ദിവസം ഉണ്ടായതൊക്കെയും മറക്കാൻ സാധിക്കില്ല. ലോകകപ്പ് ഒരു ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ് ആയിരുന്നു. ഞങ്ങള്‍ക്ക് അതില്‍ വിജയം സ്വന്തമാക്കണമായിരുന്നു.”- സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles