ഇതിഹാസങ്ങൾ വീണ്ടും നേർക്കുനേർ ; മെസ്സിയും ക്രിസ്റ്റ്യാനോയും റിയാദ് സീസണ്‍ കപ്പിൽ ഏറ്റുമുട്ടും

മാ‍ഞ്ചസ്റ്റര്‍ : ലോകഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലൊരു ആവേശപ്പോരാട്ടത്തിനു വീണ്ടും കളമൊരുങ്ങുന്നു. ഫെബ്രുവരിയില്‍ സൗദി അറേബ്യ വേദിയാകുന്ന റിയാദ് സീസണ്‍ കപ്പ് ഫുട്ബോളില്‍ ക്രിസ്റ്റ്യാനോയുടെ അല്‍ നസ്‌ര്‍ ക്ലബ്ബിനൊപ്പം മെസ്സിയുടെ ക്ലബ് ഇന്റര്‍ മയാമിയും പങ്കെടുക്കുമെന്നു ധാരണ. 3 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ഇത്. അതേസമയം മയാമി ക്ലബ് അധികൃതര്‍ ഈ വാര്‍ത്ത നിഷേധിച്ചു. ക്ലബ്ബിന്റെ പ്രീസീസണ്‍ മത്സരക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം.

Advertisements

Hot Topics

Related Articles