ഏകദിനത്തിൽ തോറ്റക്ഷീണം ട്വന്റി 20 യിൽ തീർത്ത് സ്‌കൈ..! അടിപൊളി അരസെഞ്ച്വറിയുമായി സൂര്യയുടെ അഴിഞ്ഞാട്ടം; ഓസീസിനെതിരെ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വിജയം

വിശാഖപട്ടണം: ലോകകപ്പ് ഫൈനലിലെ നിരാശ ജനകമായ ബാറ്റിംങിന്റെ ക്ഷീണം തീർത്ത് അരസെഞ്ച്വറിയുമായി അഴിഞ്ഞാടി സൂര്യകുമാർ യാദവ്. യഥാർത്ഥ ട്വന്റി 20 മത്സരത്തിന്റെ പോരാട്ടം കണ്ട മത്സരത്തിൽ ഇന്ത്യൻ ബൗളർമാരെ അടിച്ചമർത്തിയ ഓസീസിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചാണ് ഇന്ത്യ വിജയം കൊയ്തതത്. 42 പന്തിൽ 80 റണ്ണുമായി സൂര്യകുമാർ യാദവും, 39 പന്തിൽ 58 റണ്ണുമായി ഇഷാൻ കിഷനും അഴിഞ്ഞാടി.
സ്‌കോർ
ഓസ്‌ട്രേലിയ – 208/3
ഇന്ത്യ – 209/8

Advertisements

ടോസ് നേടിയ സൂര്യ ഓസീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. സ്റ്റീവ് സ്മിത്തും (41 പന്തിൽ 52), മാത്യു ഷോട്ടും (31) ചേർന്ന് മെല്ലെപ്പോയതോടെ നാല് ഓവറിൽ 30 റൺ എത്തിയപ്പോഴാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. എന്നാൽ, ഷോർട്ട് പുറത്തായ ശേഷം ഇറങ്ങിയ ഇൻഗ്ലീസ് വന്യമായ ആക്രമണമാണ് നടത്തിയത്. 50 പന്തിൽ എട്ടു ഫോറും 11 സിക്‌സും പറത്തിയ ഇൻഗ്ലിസ് 110 റണ്ണടിച്ചാണ് പുറത്തായത്. മാർക്കസ് സ്റ്റോണിസും (7), ടിം ഡേവിഡും (19) പുറത്താകാതെ നിന്നു. ഷോർട്ടിന്റെ വിക്കറ്റ് ബിഷ്‌ണോയി സ്വന്തമാക്കിയപ്പോൾ, ഇൻഗ്ലിസിനെ പ്രദീഷ് കൃഷ്ണ പുറത്താക്കി. സ്മിത്ത് റണ്ണൗട്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ 11 ൽ ഇന്ത്യയ്ക്ക് ഗെയ്ദ് വാഗിനെ (0)യും, 22 ൽ ജയ്‌സ്വാളിനെയും (21) നഷ്ടമായി. പിന്നാലെ ഒത്തു ചേർന്ന കിഷനും സൂര്യയും 134 ലാണ് പിരിഞ്ഞത്. കിഷൻ ഷോർട്ടിന് സങ്കയുടെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ആക്രമണം ഏറ്റെടുത്ത സൂര്യ വിജയത്തിന് തൊട്ടടുത്ത് ബെൻഡ്രോഫിന്റെ പന്തിൽ ഹർഡിലിന് ക്യാച്ച് നൽകി മടങ്ങി. 12 റണ്ണെടുത്ത തിലക് വർമ്മ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ, ജയിക്കാൻ രണ്ട് റൺ കൂടി വേണ്ടപ്പോൾ അക്‌സർ പട്ടേലിനെ പുറത്താക്കി അബോർട്ട് ഇന്ത്യയ്ക്ക് വീണ്ടും വെള്ളിടി നൽകി. രണ്ട് റൺ മാത്രമായിരുന്നു അക്‌സറിന്റെ സമ്പാദ്യം. തൊട്ടടുത്ത ബോളിൽ ബിഷ്‌ണോയി റണ്ണൗട്ടായതോടെ ഇന്ത്യൻ വിജയത്തെച്ചൊല്ലി ആരാധകർ ആശങ്കയിലായി. പിന്നീട് ഇറങ്ങിയ അർഷർദീപ് സിംങ് രണ്ട് ഓടാനുള്ള ശ്രമത്തിനിടെ പുറത്തായതോടെ , ഒരൊറ്റ പന്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ ഒരു റൺ എന്ന നില എത്തി. എന്നാൽ, അവസാന പന്ത് സിക്‌സ് അടിച്ച് റിങ്കു സിങ് (22) ഇന്ത്യയെ വിജയിപ്പിച്ചു. അവസാന പന്ത് നോബോൾ ആയത് കളി കൂടുതൽ നാടകീയമാക്കി. ഇതോടെ സിക്‌സിന്റെ റൺ കൂട്ടാതെ നോ ബോളിന്റെ ഒരു റണ്ണാണ് ഇന്ത്യയുടെ വിജയറണ്ണായി കൂട്ടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.