ആഴത്തിൽ പതിക്കുന്ന ‘കാതൽ’ : കാതൽ റിവ്യു ജോബിൻ ജോർജ് എഴുതുന്നു 

 

നമ്മുടെ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ച സംവിധായകൻ ജിയോ ബേബിക്ക് തന്നെ ആദ്യ കയ്യടി കൊടുക്കണം. ഇന്ന് നമ്മുടെ സമൂഹം ഏറെ ചർച്ച ചെയ്യപ്പെടേണ്ടതും,നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും, നമ്മുടെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെടുന്നതും ആയ ഒരു സാമൂഹിക വിഷയത്തെ അതിന്റെ ഗാംഭീര്യം ചോരാതെ തന്നെ വളരെ മനോഹരമായി തന്നെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ 50 വർഷത്തെ അഭിനയ ജീവിതത്തിൽ ഇനിയും പുതുമകൾ ചെയ്യാൻ കഴിയും എന്ന് മമ്മൂട്ടി വീണ്ടും മാത്യു ദേവസി എന്ന കഥാപാത്രത്തിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. എന്നും വ്യത്യസ്തതകൾ തേടിപ്പോകുന്ന മമ്മൂട്ടി എന്ന നടന്റെ മറ്റൊരു മികച്ച പ്രകടനം. മമ്മൂട്ടിക്കൊപ്പം തന്നെ ആദ്യ അവസാനം നിറഞ്ഞുനിൽക്കുന്ന ഓമന എന്ന ജ്യോതികയുടെ കഥാപാത്രവും കയ്യടി നേടുന്നു.സിനിമയിൽ ആദ്യ അവസാനം വന്നുപോകുന്ന എല്ലാ കഥാപാത്രങ്ങളും അവരുടേതായ വേഷങ്ങൾ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി കമ്പനി എന്നാൽ ക്വാളിറ്റി എന്നതിന്റെ മറുവാക്കാണെന്ന് ഊട്ടിയുറപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു.എന്തുകൊണ്ടും നമ്മുടെ സമൂഹത്തിന് കാതലായ ഒരു മെസ്സേജ് നൽകാൻ ഈ സിനിമയിലൂടെ സാധിക്കുന്നുണ്ട്.

Advertisements

Hot Topics

Related Articles