ആഷസ് തീയിൽ വെന്തുരുകി ഇംഗ്ലണ്ട് ; ചാരം കോപ്പയിൽ നിറയ്ക്കാൻ വിജയത്തിലേക്ക് കണ്ണും നട്ട് ഓസീസ് ; രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് പരാജയ ഭീതിയിൽ

അഡ്ലെയ്ഡ് : ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ളണ്ട് തോല്‍വിയിലേക്ക്. അഡ്‌ലെയ്ഡില്‍ രണ്ടാം ഇന്നിംഗ്സില്‍ 468 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിവസം കളിനിറുത്തുമ്പോള്‍ 82/4 എന്ന സ്കോറിൽ തോൽവിയിലേക്ക് കൂപ്പു കുത്തുകയാണ്. ഒരു ദിവസം ശേഷിക്കേ വിജയി ആവാൻ 386 റണ്‍സാണ് ഇംഗ്ളണ്ടിന് വേണ്ടത്.

Advertisements

ആദ്യ ഇന്നിംഗ്സില്‍ 473/9 എന്ന സ്കോറില്‍ ഡിക്ളയര്‍ ചെയ്തിരുന്ന ആസ്ട്രേലിയയ്ക്ക് എതിരെ ഇംഗ്ളണ്ട് 236 റണ്‍സിന് ഭാൾ ഔട്ടായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ നാലാം ദിനം ചായയ്ക്ക് തൊട്ടുമുമ്പാണ് 230/9 എന്ന സ്കോറില്‍ ഡിക്ളയര്‍ ചെയ്തത്.51 റണ്‍സ് വീതം നേടിയ ലാബുഷേനും ട്രാവിസ് ഹെഡ്ഡുമാണ് രണ്ടാം ഇന്നിംഗ്സിലെ ആസ്ട്രേലിയയുടെ ടോപ്സ്കോറര്‍മാര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം ഇന്നിംഗ്സില്‍ ഹസീബ് ഹമീദ്(0),ഡേവിഡ് മലാന്‍ (20),റോയ് ബേണ്‍സ്(34),ജോ റൂട്ട് (24) എന്നിവരെയാണ് ഇംഗ്ളണ്ടിന് നഷ്ടമായത്.
ഒരു ദിനം കൂടി ശേഷിക്കെ ഇംഗ്ലണ്ട് വിയർപ്പൊഴുക്കിയാലും വിജയം കിട്ടാക്കനിയാകും. അതിനാൽ തന്നെ മത്സരം സമനില പിടിക്കുക എന്നതാകും ഇംഗ്ലണ്ട് ലക്ഷ്യം.

Hot Topics

Related Articles