ഗൗതം മേനോൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല; “ധ്രുവനച്ചത്തിരം ഇന്നും റിലീസ് ഇല്ല”

ചെന്നൈ: ഏഴു വർഷമായി കാത്തിരിക്കുന്ന വിക്രമിന്റെ ചിത്രമാണ്  ധ്രുവനച്ചത്തിരം. ഇന്ന് ( നവംബർ 24 വെള്ളിയാഴ്ച) നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. സംവിധായകന്‍ ഗൗതം മേനോനാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്. സാമ്പത്തിക കാര്യങ്ങളാണ് ചിത്രം വീണ്ടും പ്രതിസന്ധിയിലായതിന് കാരണം എന്നാണ് വിവരം. എക്സില്‍ പങ്കുവച്ച ഒരു നോട്ടില്‍ ചിത്രം ഇറക്കാന്‍ ഒന്നു രണ്ട് ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോൻ പറയുന്നത്.

Advertisements

ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിംഗും അടക്കം മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എന്നും.  ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയസ്പർശിയായ പിന്തുണ  ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. കുറച്ച് ദിവസങ്ങൾ കൂടി, ഞങ്ങൾ എത്തും!” – എന്നാണ് ഗൗതം മേനോൻ സോഷ്യല്‍ മീഡിയ പോസ്റ്റില്‍  പറയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒൻട്രാഗ എന്റർടൈൻമെന്റ് ബാനറിൽ ധ്രുവനച്ചത്തിരം നിര്‍മ്മാതാവ് കൂടിയായ സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിന്റെ ഒടിടി , സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റ് അവസാന നിമിഷം 50 കോടിയോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇത് വിജയിച്ചുവെങ്കിലും അതിന്‍റെ ചില സാങ്കേതിക പ്രശ്നങ്ങളാണ് പ്രശ്നമായത് എന്നാണ് വിവരം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.