വെൽവ : സെമിഫൈനലില്‍ തോറ്റുപോയെങ്കിലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പില്‍ തന്റെ പേര് എഴുതിച്ചേര്‍ത്താണ് ലക്ഷ്യ സെന്‍ എന്ന 20 കാരന്‍ മടങ്ങുന്നത്.മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യ തന്നേക്കാള്‍ എട്ടുവയസിന് മുതിര്‍ന്ന,അന്താരാഷ്ട്ര തലത്തില്‍ ഏറെ പരിചയ സമ്പന്നനായ കിഡംബി ശ്രീകാന്തിനോട് തോറ്റത്. ഇപ്പോള്‍ വെങ്കലത്തിലെത്തിലൊതുങ്ങിയെങ്കിലും സെമിവരെയുള്ള ലക്ഷ്യയുടെ പ്രകടനം ഭാവിയിലെ സുവര്‍ണതാരമാകും എന്ന് ബാഡ്മിന്റണ്‍ രംഗത്തെ വിദഗ്ധരെക്കൊണ്ട് വിലയിരുത്തിച്ചതിനു ശേഷം .
മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിലാണ് ലക്ഷ്യ സെന്നിനെ സെമിയില്‍ ശ്രീകാന്ത് കീഴടക്കിയത്. സ്കോര്‍: 17-21, 21-14, 21-17.ആദ്യ ഗെയിം നേടിയ ലക്ഷ്യയെ തളയ്ക്കുന്നതില്‍ ശ്രീയുടെ പരിചയസമ്പത്ത് പ്രധാന പങ്കുവഹിച്ചു. 44 ഷോട്ടുകള്‍ വരെ നീണ്ട റാലികള്‍ മത്സരത്തിലുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 യൂത്ത് ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് ലക്ഷ്യ സെന്‍. ജൂനിയര്‍ സര്‍ക്യൂട്ടുകളില്‍ അപൂര്‍വ മികവ് കാട്ടിയ ലക്ഷ്യ പെട്ടെന്നാണ് സീനിയര്‍ തലത്തിലും ശ്രദ്ധേയനായത്. എന്നാല്‍ കഴിഞ്ഞവര്‍ഷം കൊവിഡ് ബാധിച്ചത് ഒളിമ്പിക് യോഗ്യതാ സ്വപ്നങ്ങള്‍ തകര്‍ത്തു. ആ തളര്‍ച്ചയില്‍ നിന്നാണ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വരെ ലക്ഷ്യ എത്തിയത്. ലക്ഷ്യത്തിലെത്താന്‍ പ്രായം ഇനിയും ലക്ഷ്യയ്ക്ക് മുന്നിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ കോച്ച് ഡി.കെ സെന്നിന്റെ മകനാണ് ലക്ഷ്യ. സഹോദരന്‍ ചിരാഗ് സെന്നും ഇന്റര്‍ നാഷണല്‍ താരമാണ്. ചെറുപ്രായത്തില്‍ പ്രകാശ് പദുക്കോണിന്റെ അക്കാഡമിയില്‍ പരിശീലനം തുടങ്ങിയതാണ്. 2017ല്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായി. 2018ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവായി.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് ലക്ഷ്യ സെന്‍
.