ന്യൂസ് ഡെസ്ക് : അര്‍ജന്റീന ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് എയ്ഞ്ചല്‍ ഡി മരിയ. കോപ്പ അമേരിക്ക ടൂര്‍ണമെന്റോടെ ബൂട്ടഴിക്കുമെന്നാണ് അര്‍ജന്റീനയുടെ മാലാഖ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കുന്ന വിവരം ഡി മരിയ അറിയിച്ചത്. 2024 യു.എസില്‍ വെച്ചാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുന്നത്. 35കാരനായ ഡി മരിയ 2008 സെപ്റ്റംബറിലാണ് ആദ്യമായി അര്‍ജന്റീനക്ക് വേണ്ടി കളിച്ചത്. അര്‍ജന്റീനയുടെ പ്രധാനപ്പെട്ട കിരീട വിജയങ്ങളില്‍ ഡി മരിയയുടെ കൈയൊപ്പുമുണ്ടായിരുന്നു. ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ടീമില്‍ ഡി മരിയയും ഉണ്ടായിരുന്നു. ഈ മൂന്ന് ഫൈനലിലും ഡി മരിയ ഗോള്‍ നേടിയെന്ന പ്രത്യേകതയുമുണ്ട്.
കോപ്പ അമേരിക്കയായിരിക്കും താൻ അര്‍ജന്റീന ജേഴ്സിയണിയുന്ന അവസാന ടൂര്‍ണമെന്റെന്ന് ഡി മരിയ പറഞ്ഞു.ആത്മാവിലെ എല്ലാ വേദനയോടും കൂടി ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തോട് വിടപറയുന്നു. അര്‍ജന്റീന ജേഴ്സി ധരിക്കുന്നതും അതില്‍ വിയര്‍പ്പുപറ്റുന്നതും അഭിമാനത്തോടെയാണ് താൻ കണ്ടിരുന്നതെന്നും ഡി മരിയ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2008ലെ ഒളിമ്പിക് ഫൈനലിലും ഡി മരിയ ഗോളടിച്ചിരുന്നു. 2007ലെ അണ്ടര്‍ 20 അര്‍ജന്റീന ടീമിലും അദ്ദേഹം അംഗമായിരുന്നു. 136 മാച്ചുകള്‍ അര്‍ജന്റീനക്കായി കളിച്ച ഡി മരിയ 29 ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്.