വീട്ടമ്മയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ സംഭവം ; അനുജത്തിയുടെ ഭർത്താവിനെ റിമാന്റ് ചെയ്തു

കു​ണ്ട​റ: വീ​ട്ട​മ്മ​യെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി​ക്കൊ​ന്ന കേസിൽ അ​നു​ജ​ത്തി​യു​ടെ ഭ​ര്‍​ത്താ​വി​നെ പൊ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.പേ​ര​യം മ​മ​ത ന​ഗ​ര്‍ ഷീ​ബ ഭ​വ​നി​ല്‍ രാ​ധി​ക​യെ​യാ​ണ് (52) കൊ​ല​പ്പെ​ടു​ത്തി​യ​ത്.ഇ​വ​രു​ടെ ഇ​ള​യ സ​ഹോ​ദ​രി ഷീ​ബ​യു​ടെ ഭ​ര്‍​ത്താ​വ് ലാ​ല്‍​കു​മാ​റി​നെ​യാ​ണ് (50) റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

Advertisements

ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച രാ​ധി​ക​യും അ​യ​ല്‍​വാ​സി പ്ര​തി​ഭ ഭ​വ​നി​ല്‍ പ്ര​വീ​ണ്‍​കു​മാ​റു​മാ​യു​ള്ള അ​ടു​പ്പം നാ​ളു​ക​ളാ​യി വീ​ട്ടി​ല്‍ അ​സ്വാ​ര​സ്യ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച രാ​ധി​ക ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ്ര​വീ​ണ്‍​കു​മാ​റി​നെ വി​വാ​ഹം ചെ​യ്​​തു. ഇ​തേ​ദി​വ​സം ത​ന്നെ ഷീ​ബ​യെ വീ​ട്ടി​ല്‍ ക​യ​റി മ​ര്‍​ദി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​വീ​ണ്‍​കു​മാ​റി​നെ കു​ണ്ട​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാ​ധി​ക​യു​ടെ പേ​രി​ലു​ള്ള വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ മാ​താ​വ്​ സ​ര​സ​മ്മ​യും ഷീ​ബ​യും ഭ​ര്‍​ത്താ​വും കു​ട്ടി​യും താ​മ​സി​ച്ചി​രു​ന്ന​ത്. ഷീ​ബ​യും ഭ​ര്‍​ത്താ​വും വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്ന് രാ​ധി​ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​താ​കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Hot Topics

Related Articles