മൂവി ഡെസ്ക്ക് : ഇന്ത്യൻ സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന റിലീസുകളില്‍ ഒന്നാണ് ‘പുഷ്പ 2’. അല്ലു അര്‍ജുൻ നായകനായി അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാറാണ് നിര്‍വഹിക്കുന്നത്.ഇപ്പോഴിതാ സിനിമയെക്കുറിച്ച് വന്നിരിക്കുന്ന റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതില്‍ ഉള്‍പ്പെടും എന്നും സൂചനകളുണ്ട്. അടുത്ത വര്‍ഷം ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.