ദേഹത്ത് പെട്രോളൊഴിച്ച ശേഷം കയ്യില്‍ ലൈറ്ററുമായി കുടുംബത്തിന്റെ പ്രതിഷേധം; സംഭവം കെ- റെയില്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട്

കൊല്ലം: കൊട്ടിയത്ത് കെ-റെയില്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രതിഷേധം. കെ- റെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം അളവെടുപ്പിന് വന്നപ്പോഴാണ് അച്ഛനും അമ്മയും മകനും അടങ്ങുന്ന മൂന്നംഗ കുടുംബം ദേഹത്ത് പെട്രോളൊഴിച്ച ശേഷം കയ്യില്‍ ലൈറ്ററുമായി നിന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ചത്. മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് സ്ഥലം ഏറ്റെടുക്കലിന് ഉദ്യോഗസ്ഥരെത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Advertisements

തഴുത്തല പ്രദേശത്ത് കുടുംബത്തെ അനുകൂലിച്ച് നാട്ടുകാരും വലിയ പ്രതിഷേധമുയര്‍ത്തി. ഈ കുടുംബത്തിന് പുറമേ മറ്റ് പല വീട്ടുകാരും ആത്മഹത്യാ ഭീഷണി മുഴക്കി വൈകാരികമായാണ് പ്രതികരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ- റെയില്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം, പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. കെ റെയിലിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ ഗ്രാമീണമേഖലകളില്‍ ഭൂമിവിലയുടെ നാലിരട്ടി വരേയും നഗരമേഖലകളില്‍ രണ്ടിരട്ടി വരേയും നഷ്ടപരിഹാരം നല്‍കും. കെ റെയില്‍ പദ്ധതിയുടെ 115 കിലോമീറ്റര്‍ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുക. ഇതില്‍ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് വിഭാവന ചെയ്യുന്നത്. ഹൈസ്പീഡ് റെയില്‍ നിര്‍മ്മാണത്തിന് ഒരു കിലോമീറ്ററിന് തന്നെ 280 കോടി ചിലവാണ് എന്നാല്‍ സെമി ഹൈസ്പീഡ് റെയിലിന് 120 കോടി മതി. പദ്ധതിയില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്.

Hot Topics

Related Articles