മൂവി ഡെസ്ക്ക് : വിനയന് ചിത്രത്തില്‍ വീണ്ടും നായകനായി സിജു വിത്സന് എത്തുന്നു.പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം വിനയനും സിജു വിത്സനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത.ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് അന്‍പറിവ് സംഘട്ടന സംവിധാനം ഒരുക്കുന്നു.
സണ്ണി വയ്ന് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകും.ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്നു. നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഷീലു എബ്രഹാം ആണ് മറ്റൊരു താരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ വെളിപ്പെടുത്തും. പുതുവര്‍ഷത്തില്‍ നാലു ചിത്രങ്ങളാണ് അബാം മൂവീസിന്റേതായി ഒരുങ്ങുന്നത്. സൗബിന് ഷാഹിര്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണൊന്ന്. അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. സുരേഷ് ഗോപി നായകനായി രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
പ്രശസ്ത തമിഴ് നടന് എസ്.ജെ. സൂര്യ ആണ് പ്രതിനായകന്. എസ്.ജെ. സൂര്യ ആദ്യമായാണ് മലയാളത്തിലേക്ക് എത്തുന്നത്. ഒരു വാച്ച് മെക്കാനിക്കിന്റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഡിസംബറില്‍ പുറത്തിറങ്ങും.