പെനാൽറ്റി വേണ്ടന്ന് റൊണാൾഡോ : അല്‍ നസറിന് സമനില

സൗദി : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സ്പോര്‍ട്സ്മാൻ സ്പിരിറ്റ് കാണിച്ച മത്സരത്തില്‍ അല്‍ നസറിന് സമനില.  ഏഷ്യൻ ചാമ്ബ്യൻസ് ലീഗില്‍ പെര്‍സ്പൊലിസിനെ നേരിട്ട അല്‍ നസര്‍ ഗോള്‍ രഹിത സമനിലയാണ് വഴങ്ങിയത്. മത്സരത്തിന്റെ 17ആം മിനുട്ടില്‍ അല്‍ നസര്‍ ഡിഫൻഡര്‍ അല്‍ നജമി ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ കളിയുടെ ഭൂരിഭാഗം സമയവും അല്‍ നസര്‍ പത്തുപേരുമായാണ് കളിച്ചത്. അല്‍ നസറിന് ആദ്യ പകുതിയില്‍ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് പെനാള്‍ട്ടി ലഭിച്ചിരുന്നു. എന്നാല്‍ അത് ഫൗള്‍ അല്ല എന്നും പെനാള്‍ട്ടി വേണ്ട എന്നും റൊണാള്‍ഡോ റഫറിയോട് പറഞ്ഞു ‌ തുടര്‍ന്ന് റഫറി ആ പെനാള്‍ട്ടി വിധി പിൻവലിച്ചു. പെര്‍സെപൊലിസിന്റെ താരങ്ങള്‍ റൊണാള്‍ഡോയുടെ ഈ സത്യസന്ധതയെ അഭിനന്ദിച്ചു. അധികം അവസരം പിറക്കാതിരുന്ന മത്സരം ഗോള്‍ രഹിതമായി പിന്നീട് അവസാനിച്ചു. നേരത്തെ തന്നെ അടുത്റ്റ്ഗ റൗണ്ട് ഉറപ്പിച്ച അല്‍ നസര്‍ ഇപ്പോഴും ഒന്നാമത് തുടരുന്നു.

Advertisements

Hot Topics

Related Articles