തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും മൊത്തവിലയ്ക്ക് പച്ചക്കറി സംഭരിക്കാനൊരുങ്ങി ഹോര്‍ട്ടികോര്‍പ്. ഇതിനുള്ള ധാരണാപത്രം ഇന്ന് ഒപ്പ് വച്ചു. തമിഴ്നാട്ടില്‍ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നതോടെ വിലക്കയറ്റത്തിന് വലിയ പരിധിയില്‍ തടയിടാന്‍ സാധിക്കുമെന്നാണ് അധകൃതര്‍ ഉറപ്പിക്കുന്നത്.
കര്‍ഷക സംഘങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ പച്ചക്കറി വാങ്ങുക. ആവശ്യമെങ്കില്‍ ഹോര്‍ട്ടികോര്‍പ്പിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും കൃഷിമന്ത്രി പറഞ്ഞു. തദേശീയ പച്ചക്കറികളും വിപണിയില്‍ സുലഭമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് പച്ചക്കറി വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. തക്കാളി വില ചില്ലറ വിപണിയില്‍ 120ന് മുകളിലെത്തി. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 40 രൂപ വരെ കൂടി. തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്ത വിപണിയില്‍ ക്ഷാമമായതിനാല്‍ പച്ചക്കറി കിട്ടാനില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.