ഗുവഹാത്തി : ഇന്ത്യൻ ബൗളിംങ്ങിന് മേൽ സംഹാര താണ്ഡവം ആടിയ മാക്സ് വെല്ലിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യയ്ക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് വിജയം. 48 പന്തിൽ എട്ട് വീതം സിക്സും ഫോറും പരത്തി 104 റൺ അടിച്ച് അഴിഞ്ഞാടിയപ്പോൾ , ഇന്ത്യൻ താരം റിതു രാജിന്റെ ( 57 പന്തിൽ 123 ) സെഞ്ച്വറി പാഴായി. ഇതോടെ പരമ്പരയിൽ ഒരു വിജയം നേടി ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ ഓസ്ട്രേലിയക്കായി.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ – 222/3
ഓസ്ട്രേലിയ – 225/5
ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയിൽ ബോൾ എറിഞ്ഞ ഓസ്ട്രേലിയ ഇന്ത്യൻ ഓപ്പണർമാരെ പിടിച്ചു കെട്ടി. ജയ്സ്വാൾ (6) വേഗം മടങ്ങി. കിഷാൻ റൺ എടുക്കും മുൻപ് വീണതോടെ ഇന്ത്യ 24 ന് രണ്ട് എന്ന നിലയിൽ വീണു. മികച്ച ടച്ച് കിട്ടിയ സൂര്യ സ്ഥിരം കെണിയായ സ്ളോ ബോളിൽ കുടുങ്ങി പുറത്തായി. രണ്ട് സിക്സും അഞ്ച് ഫോറും പറത്തിയ സൂര്യ 29 പന്തിൽ 39 റണ്ണാണ് എടുത്തത്. പിന്നാലെ ഇറങ്ങിയ തിലക് വർമ്മ (24 പന്തിൽ 31 ) യുടെ പിൻതുണയോടെ ഗെയ്ദ് വാഗ് സെഞ്ച്വറി പൂർത്തിയാക്കി ആഞ്ഞടിച്ചു. അവസാന ഓവറിൽ മാക്സ് വെല്ലിനിട്ട് 30 റണ്ണാണ് ഇന്ത്യ അടിച്ചത്. നാല് ഓവറിൽ 12 റൺ മാത്രം വഴങ്ങിയ ബ്രാന്റോഫ് ഒരു വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ വരിഞ്ഞ് മുറുക്കിയത്. ബാക്കി എല്ലാ ബൗളർമാരും 9 റണ്ണിനു മുകളിൽ ശരാശരി വഴങ്ങിയപ്പോഴാണ് ബ്രാന്റോഫ് വേറിട്ട് നിന്നത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 47 ൽ ഹാർഡി (16) , 66 ൽ ട്രാവിസ് ഹെഡ് (35) എന്നിവർ മടങ്ങിയതോടെ ഇന്ത്യ ആശ്വസിച്ചു. 68 ൽ ഇൻഗ്ലീസും (10) വീണതോടെ ഇന്ത്യ വിജയം പ്രതീക്ഷിച്ചു. 128 ൽ സ്റ്റോണിസും (17) , 134 ൽ ടീം ഡേവിഡും (0) വീണതോടെ ഇന്ത്യ ആശ്വസിക്കുകയല്ല അപകടത്തിൽ ആവുകയാണ് ചെയ്തത്. പിന്നീട് ഒത്തുചേർന്ന മാക്സ് വെല്ലും മാത്യു വേഡും (28) ചേർന്ന് ഇന്ത്യയെ തല്ലി പരുവമാക്കി. അവസാന ഓവറിൽ 23 റൺ ആണ് മാക്സ് വെൽ അടിച്ചെടുത്തത്. ഒപ്പം വിജയവും !