തിരുവല്ല ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പ്പിയോ കാറിന് തീ പിടിച്ചു

തിരുവല്ല: ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പ്പിയോ കാറിന് തീ പിടിച്ചു. വാഹനത്തിന്റെ എഞ്ചിന്‍ ഭാഗത്ത് ആളിപ്പടര്‍ന്ന തീ അഗ്‌നി ശമന സേനയെത്തി അണച്ചു. രാവിലെ ആയിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ ഫ്‌ളൈ ഓവറില്‍ നിര്‍ത്തിയിട്ടിരുന്ന തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ഫ്ളൈ ഓവറിനു സമീപത്തെ സ്ഥാപന ഉടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ നിന്നുള്ള അഗ്‌നിശമന സേനയെത്തി തീ അണയ്ക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മകലമാണ് തീ പിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കുറച്ചു നേരത്തേക്ക് ബൈപ്പാസില്‍ ഗതാഗതം തടസ്സം നേരിട്ടു.

Advertisements

Hot Topics

Related Articles