കോട്ടയം നെഹ്റു യുവകേന്ദ്ര യുവാക്കള്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു; അപേക്ഷിക്കേണ്ട വിധം അറിയാം

കോട്ടയം: ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര യുവജനങ്ങള്‍ക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു. പ്രായപരിധി 15-29. ‘2047 ല്‍ എന്റെ സ്വപ്നത്തിലെ ഭാരതം’, ‘ആസാദി കാ അമൃത് മഹോത്സവം; ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യസമര നായകന്മാര്‍’ എന്നീ വിഷയങ്ങളിലൊന്നില്‍ 300 വാക്കുകളില്‍ ഹിന്ദിയിലോ ഇംഗ്ളീഷിലോ തയാറാക്കിയ പ്രസംഗം ഡിസംബര്‍ 23ന് വൈകിട്ട് അഞ്ചിനകം നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ക്ക് നല്‍കണം. രചയിതാവിന്റെ പേര്, ജനനതീയതി, വയസ്, ബ്ലോക്ക്, ജില്ല, മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പ്രത്യേക കടലാസില്‍ ഉള്‍പ്പെടുത്തി നല്‍കണം. തിരഞ്ഞെടുത്തവ ദേശീയ യുവജനോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും, സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദവിവരത്തിന് ഫോണ്‍: 04812565335, 8547628819.

Advertisements

Hot Topics

Related Articles