കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലിനെ കാപ്പാ ചുമത്തി നാടുകടത്തി; വരും ദിവസങ്ങളില്‍ ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍

കോട്ടയം: കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും നരഹത്യാശ്രമം, ദേഹോപദ്രവം, സ്ത്രീപീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയുമായ കൂരോപ്പട വില്ലേജ് പങ്ങട കരയില്‍ ചോകോന്‍ പറമ്പ് ഭാഗത്ത് പൌവ്വത്ത് കാട്ടില്‍ വീട്ടില്‍ സനു.പി.സജിയെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം-2007 (കാപ്പാ) പ്രകാരം നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് സനു.പി.സജിയെ ആറ് മാസക്കാലത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവിട്ടത്.

Advertisements

ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയില്‍ പ്രവേശിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ പാമ്പാടി, പള്ളിക്കത്തോട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ നരഹത്യാശ്രമം, ദേഹോപദ്രവം, സ്ത്രീപീഡനം അതിക്രമിച്ചുകയറി വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുക മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുന്നതാണ്.

Hot Topics

Related Articles